Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Evidence

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; നി​തി​നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്ന് കോ​ട​തി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ത​ല​ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്ത്. ര​ണ്ടാം പ്ര​തി കെ.​ടി. സം​ഗീ​ത ന​മ്പ്യാ​ർ​ക്ക് മു​ൻ​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചും വ​കു​പ്പ് മേ​ധാ​വി എം.​കെ. റാ​മി​ന് മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ചു​മു​ള്ള വി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

പ്ര​തി​ക​ൾ നി​തി​നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള റാ​മി​ന്‍റെ പെ​രു​മാ​റ്റം മോ​ശ​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ത് ജാ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ത​ല്ലെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. നി​തി​ൻ രാ​ജ് ലോ​ൺ ആ​പ്പു​കാ​രു​ടെ ഭീ​ഷ​ണി കാ​ര​ണം ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു.

പ്രി​ൻ​സി​പ്പാ​ളി​ന്‍റെ മു​റി​യി​ൽ വ​ച്ച് ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലും തു​ട​ർ​ന്നു​ണ്ടാ​യ സൈ​ബ​ർ പ​രാ​തി​യെ​ക്കു​റി​ച്ചു​ള്ള ഭ​യ​വു​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത്. പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യു​ടെ സ​മീ​പം റാ​മി​ന്‍റെ സാ​ന്നി​ധ്യ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​ക​ളു​മ​ട​ക്കം പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​ങ്ങ​ൾ കോ​ട​തി ശ​രി​വ​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റാ​മി​നെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സം​ഗീ​ത ന​മ്പ്യാ​ർ​ക്ക് എ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളൊ​ന്നും ല​ഭ്യ​മ​ല്ലെ​ന്നും ഇ​തി​നാ​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തെ​ന്നു​മാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ലു​ള്ള​ത്.

ഇ​തി​നി​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ ലോ​ൺ ആ​പ് ന​ട​ത്തി​പ്പു​കാ​രെ ര​ണ്ടു​ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​ക്കു​ശേ​ഷം ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജ​യി​ലേ​ക്ക് അ​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് സം​ഘം ഇ​ൻ​സ്റ്റ​ന്‍റ് ഫ​ണ്ട്സി​ന്‍റെ നോ​യി​ഡ​യി​ലെ ഓ​ഫീ​സി​ലേ​ക്കു തി​രി​ക്കും.

Latest News

Corehub Up